ഗുരുഗോപിനാഥ് നടനഗ്രാമം വട്ടിയൂർക്കാവിൽ സംഘടിപ്പിക്കുന്ന ‘വരവിളി’ യുടെ ഭാഗമായി ജൂലൈ 31നു രാവിലെ 10ന് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വിദ്യാർഥികൾ 0471- 2364771, 94966 53573 എന്ന നമ്പറിൽ ബന്ധപ്പെടണം. സ്‌പോട്ട് രജിസ്‌ട്രേഷൻ 31നു രാവിലെ 9ന് നടന ഗ്രാമം കാമ്പസിൽ ആരംഭിക്കും. പ്രായപരിധി 4 മുതൽ 16 വയസ് വരെയാണ്.
