ടൂറിസം വകുപ്പിനു കീഴിലുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ(കിറ്റ്സ്) ആറു മാസം ദൈർഘ്യമുള്ള എയർപോർട്ട് ഓപ്പറേഷൻസ് ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. പ്ലസ്ടുവാണ് യോഗ്യത. കിറ്റ്സിന്റെ തിരുവനന്തപുരം, കൊല്ലം ടി.കെ.എം. ക്യാംപസ്, എറണാകുളം, തൃശൂർ, കോഴിക്കോട് ഫറൂഖ് കോളജ് ക്യാംപസ് എന്നിവിടങ്ങളിലാണു കോഴ്സ്.
കഴിഞ്ഞ പത്തു വർഷമായി കിറ്റ്സ് നടത്തുന്ന ലൊജിസ്റ്റിക്സ്, ഏവിയേഷൻ കോഴ്സ് വിജയിക്കുന്നവർക്കായി നിരവധി രാജ്യാന്തര കമ്പനികൾ കിറ്റ്സിൽ ക്യാംപസ് സിലക്ഷൻ നടത്തുന്നുണ്ടെന്നു ഡയറക്ടർ ഡോ. രാജശ്രീ അജിത്ത് പറഞ്ഞു. കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9567869722.