ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സിംഗ് സ്‌കൂളുകളിൽ 2022-ൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിംഗ് ആൻഡ് മിഡ് വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്‍മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് (ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം) സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ശുപാർശക്കായി അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം തൈക്കാട് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കോട്ടയം തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ, കാസർഗോഡ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെന്റർ എന്നീ നഴ്‌സിങ് സ്‌കൂളുകളിലാണു പ്രവേശനം.
അപേക്ഷാ ഫാറവും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റായ www.dhs.kerala.