ജി.വി രാജാ അവാർഡ് 2020, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മികച്ച കായിക പരിശീലകനുളള അവാർഡ്, മികച്ച കായികാധ്യാപിക അവാർഡ്, മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച സ്‌കൂൾ, മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജ്, കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ മാധ്യമ അവാർഡുകൾ, കോളജ്/ സ്‌കൂൾ അക്കാദമി (സ്‌പോർട്‌സ് ഹോസ്റ്റൽ) വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച പുരുഷ/ വനിത കായിക താരങ്ങൾക്കുളള അവാർഡ് എന്നീ അവാർഡുകൾക്ക് അപേക്ഷിക്കാനുള്ള സമയം ഓഗസ്റ്റ് 15 വരെ നീട്ടി. കൗൺസിലിൽ അപേക്ഷ സമർപ്പിച്ചിട്ടുളള അപേക്ഷകർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷകർ, കായികനേട്ടങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ബന്ധപ്പെട്ട അധികാരിയുടെ കൈയോപ്പോടുകൂടി സമർപ്പിക്കണം. താത്പര്യമുള്ളവർ ആഗസ്റ്റ് 15ന് വൈകിട്ട് അഞ്ചിന് മുൻപായി സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. വിവരങ്ങൾക്ക്: www.