ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വൈദ്യ സഹായം എന്നിവ
ഏകോപിപ്പിപ്പിക്കുന്നതിനായി കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയിൽ
എമർജൻസി സെൽ പ്രവർത്തനം തുടങ്ങി. ജനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലും
ദുരിതാശ്വാസ ക്യാംപുകളിലും മെഡിക്കൽ സംഘം എത്തി മരുന്നു വിതരണം
നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ(ഹോമിയോ) അറിയിച്ചു. കിടത്തി ചികിത്സ
വേണ്ട രോഗികളെ ജില്ലാ ഹോമിയോ ആശുപത്രിയിൽ പ്രവേശിപ്പിക്കും.

24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജിൻസി സെല്ലിന്റെ ഉദ്ഘാടനം
ഹോമിയോപ്പതി ഡയറക്ടർ ഡോ. കെ. ജമുന നിർവഹിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ.
എം.എൻ. വിജയാംബിക, ജില്ലാ മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. സി.എസ് പ്രദീപ്,
ടെക്‌നിക്കൽ അസിസ്റ്റന്റ് ഡോ. ഷൈലേഷ് കുമാർ, ഡോ. യു. കൃഷ്ണ കുമാർ എന്നിവർ
പ്രസംഗിച്ചു. എമർജൻസി സെല്ലിലെ നമ്പർ 0471 2472600.