ഗവ.ഐടിഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ആഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയിച്ചവര്‍ക്കും അധിക യോഗ്യതയുളളവര്‍ക്കും അപേക്ഷിക്കാം. www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെയോ ഗവ.ഐടിഐ, അക്ഷയ സെന്റര്‍ എന്നിവയുമായി ബന്ധപ്പെട്ടോ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30. ഫോണ്‍: 0468 2 259 952, 9495 701 271, 9995 686 848.
