സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 72.98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി പതിമൂന്ന് ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇരുപത് വാർഡുകളിലായി 59,948 പുരുഷൻമാരും  64,471 സ്ത്രീകളും ഒരു ട്രാൻസ്‌ജെന്ററും ഉൾപ്പെടെ ആകെ 1,24,420 വോട്ടർമാരുണ്ടായിരുന്നു.
വോട്ടെടുപ്പ് സമാധാനപരമായിരുന്നു. കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. വോട്ടെണ്ണൽ ഇന്ന് (22 ജൂലൈ) രാവിലെ 10നു വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ  TREND -ൽ ലഭിക്കും.
 പോളിംഗ് ശതമാനം വാർഡ് തലത്തില്‍: 

കൊല്ലം – ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര-82.79, ഇളമ്പള്ളൂർ ഗ്രാമ പഞ്ചായത്തിലെ ആലുംമൂട്-75.99.
ആലപ്പുഴ – പാലമേൽ ഗ്രാമപഞ്ചായത്തിലെ എരുമക്കുഴി-79.23.
കോട്ടയം – കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ-63.84
ഇടുക്കി – വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ അച്ചൻകാനം-80.66, രാജകുമാരി ഗ്രാമ പഞ്ചായത്തിലെ കുംഭപ്പാറ-78.84
എറണാകുളം – ആലുവ മുനിസിപ്പൽ കൗൺസിലിലെ പുളിഞ്ചോട്-71.07
തൃശ്ശൂർ – കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ മൂത്തേടത്ത്പടി-80.88
പാലക്കാട് – തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി-64.41
മലപ്പുറം – മലപ്പുറം ജില്ലാ പഞ്ചായത്തിലെ ആതവനാട്-47.13, മലപ്പുറം മുനിസിപ്പൽ കൗൺസിലിലെ മൂന്നാംപടി-73.71, മഞ്ചേരി മുനിസിപ്പൽ കൗൺസിലിലെ കിഴക്കേതല-83.52, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ്-52.23, കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം-75.98
കോഴിക്കോട് – തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത്-73.23
കാസർഗോഡ്- കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലിലെ തോയമ്മൽ-84.30, ബദിയഡുക്ക ഗ്രാമപഞ്ചായത്തിലെ പട്ടാജെ-79.61, പള്ളിക്കര ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുഴ-57.14, കുമ്പള ഗ്രാമപഞ്ചായത്തിലെ പെർവാഡ്-75.24, കള്ളാർ ഗ്രാമപഞ്ചായത്തിലെ ആടകം-79.71.