മാനന്തവാടി ഗവ. പോളിടെക്നിക് കേളേജില്‍ നിലവിലുള്ള ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചര്‍ തസ്തികയിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് ബ്രാഞ്ചില്‍ ഒന്നാം ക്ലാസ് ബി.ടെക് ബിരുദവും ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഷയത്തില്‍ ഡിപ്ലോമയും, ട്രേഡ് ഇന്‍സട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികയില്‍ സിവില്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ടി.എച്ച്.എല്‍.സിയുമാണ് യോഗ്യത. ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ തസ്തികയില്‍ ഐ.ടി.ഐ അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍.സി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഡിപ്ലോമ യോഗ്യതയുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ജൂലൈ 29 നകം www.gptcmdy.ac.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് നിശ്ചിത തീയതികളില്‍ അസ്സല്‍ രേഖകളുമായി മത്സരപരീക്ഷക്കും ഇന്റര്‍വ്യൂവിനും ഹാജരാകണം. ഫോണ്‍: 04935 293024.
