ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര ഊർജ്ജ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘ഉജ്ജ്വൽ ഭാരത് ഉജ്ജ്വൽ ഭവിഷ്യ പവർ @ 2047’ പരിപാടിയോട് അനുബന്ധിച്ച് ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഹരിത ഊർജ്ജ മേഖലയിലെ നൂതന സാധ്യതകൾ ആണ് വിഷയം. തിരുവനന്തപുരം ജില്ലയിലെ ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കായാണ് മത്സരം. ജില്ലാ ഭരണകൂടം, അനെർട്ട്, ഇ.എം.സി, കെ.എസ്.ഇ.ബി.എൽ എന്നിവയും സ്മാർട്ട് സിറ്റി തിരുവനന്തപുരവും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

27ന് അനെർട്ട് കേന്ദ്രകാര്യാലയത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ അനെർട്ട് വെബ്സൈറ്റിൽ നൽകിയിട്ടുള്ള ആപ്ലിക്കേഷൻ ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി 26. കൂടുതൽ വിവരങ്ങൾക്ക്: 9188119431, 1800 425 1803.