തിരുവനന്തപുരം ജില്ലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു കുടുംബത്തിലെ മൂന്നു പേരെ ആസിഡ് ആക്രമണം നടത്തി പരിക്കേൽപ്പിച്ച വിഷയത്തിൽ പട്ടികജാതി പട്ടികഗോത്ര വർഗ കമ്മീഷൻ സ്വമേധയ കേസെടുത്തു. നിശ്ചിത വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്കും കാട്ടാക്കട തഹസീൽദാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.