മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി തിരുവനന്തപുരം/ കോട്ടയം/ കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടെ +2 പരീക്ഷ പാസായിരിക്കണം. +2ന് ശേഷം ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽ നിന്ന് എ.എൻ.എം. കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.

അപേക്ഷകർ ഡിസംബർ 31ന് 17 വയസ് പൂർത്തിയാകുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ.എം കോഴ്‌സ് പാസായവർക്ക് പ്രായപരിധി ബാധകമല്ല. അഞ്ച് ശതമാനം സീറ്റുകൾ കോഴ്‌സിന് അനുയോജ്യരാണെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ അംഗപരിമിതിയുള്ളവർക്കായി (ലോവർ എക്‌സ്ട്രിമിറ്റി) സംവരണം ചെയ്തിട്ടുണ്ട്.

അപേക്ഷ ഫോമും പ്രോസ്‌പെക്ടസും www.dme.kerala.gov.in ൽ ലഭിക്കും.  100 രൂപ 0210-03-105-99 എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ച് പൂരിപ്പിച്ച അപേക്ഷയോടൊപ്പം അസൽ ട്രഷറി ചെല്ലാൻ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ ഫോട്ടോ പതിപ്പിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി അസൽ ട്രഷറി ചെല്ലാൻ, എസ്.എസ്.എൽ.സി, പ്ലസ് ടു/തത്തുല്യം, ജാതി, സ്വദേശം/ താമസം, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓഗസ്റ്റ് 17ന് മുൻപ് തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in, ഫോൺ: 0471 2528569.