പ്രളയക്കെടുതിയില്‍ ജില്ലയിലെ റാന്നി ഒഴികെയുള്ള താലൂക്കുകളില്‍ 26000 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. റാന്നിയില്‍ ഫോണ്‍ ബന്ധം ലഭ്യമല്ലാത്തതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് തിരുവല്ല താലൂക്കിലാണ്. ഏകദേശം 17000 പേര്‍. മറ്റ് നാലു താലൂക്കുകളിലായി 9000 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു.
