മഴക്കെടുതികൾക്കിടയിൽ വ്യാജപ്രചാരണങ്ങൾ നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഇത്തരം പ്രചാരണങ്ങൾ തിരിച്ചറിയാൻ ജനങ്ങൾക്ക് കഴിയണം. യഥാർഥ വിവരങ്ങൾ ഉൾക്കൊള്ളുന്ന നിർദേശങ്ങൾ പിന്തുടരാൻ സമൂഹം തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.