2022 ഓഗസ്റ്റ് മുതൽ ഒരു വർഷക്കാലത്തേയ്ക്ക് പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒ.എം.ആർ അധിഷ്ഠിതമായി നടത്തപ്പെടുന്ന വിവിധ പരീക്ഷകൾക്കായി ബാർക്കോഡ് ഉൾപ്പെട്ട ഒ.എം.ആർ ഉത്തരക്കടലാസുകൾ പ്രിന്റ് ചെയ്ത് എത്തിക്കുന്നതിനും ഒ.എം.ആർ ഷീറ്റുകൾ മൂല്യനിർണയം നടത്തുന്നതിനുമായി വിവിധ സ്ഥാപനങ്ങളിൽ നിന്നും ഓൺലൈനായി ദർഘാസ് (ഇ-ടെണ്ടർ) ക്ഷണിച്ചു. ദർഘാസ് ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മണി. ദർഘാസ് ഓൺലൈനായി തുറക്കുന്ന തീയതി ഓഗസ്റ്റ് നാലിന് വൈകിട്ട് മൂന്നു മണി. അടങ്കൽ തുകയും ദർഘാസ് ഫീസും നിരത ദ്രവ്യവും സംബന്ധിച്ച വിവരങ്ങൾ etenders.kerala.gov.in എന്ന വെബ്‌സൈറ്റിൽ Tender ID 2022_CGE_501089_1 ൽ ലഭിക്കും. വിശദവിവരങ്ങൾ പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, ‘എ’ സെക്ഷൻ, പരീക്ഷാ ഭവൻ, പൂജപ്പുര, തിരുവനന്തപുരം, ഫോൺ: 04712546816.