നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ കോഴ്സ് പാസായിരിക്കണം അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ എഞ്ചിനീയറിംഗ്, പി.ജി.ഡി.സി.എ യില്‍ 1 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം എന്നിവയാണ് യോഗ്യത. ലൈബ്രേറിയന്‍ തസ്തികയ്ക്ക് ലൈബ്രറി സയന്‍സില്‍ ബിരുദവും 1 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും കോഹ സോഫ്റ്റ് വെയറില്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ആഗസ്റ്റ് 6ന് രാവിലെ 10ന് എം.ആര്‍.എസ് നല്ലൂര്‍നാട് സ്‌കൂളില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 04935 293868.
