അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന മോട്ടോര്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഇ-ശ്രം പോര്‍ട്ടല്‍ വഴി ശേഖരിക്കുന്നു. ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ ഫോണും ബാങ്ക് അക്കൗണ്ടും ഇ-ശ്രം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഉണ്ടായിരിക്കണം. ആദായ നികുതി അടക്കാത്തവരും ഇ.പി.എഫ്, ഇ.എസ്.ഐ യില്‍ അംഗങ്ങള്‍ അല്ലാത്തവരുമായ 16 നും 59 നും ഇടയില്‍ പ്രായമുള്ള അര്‍ഹതപ്പെട്ട തൊഴിലാളികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളില്‍ നിന്നും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. ഈ ശ്രം പോര്‍ട്ടലായ www.eshram.gov.in വഴിയോ കോമണ്‍ സര്‍വ്വീസ് സെന്റര്‍, അക്ഷയ കേന്ദ്രം എന്നിവ വഴിയോ മോട്ടോര്‍ തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.