മങ്കൊമ്പ് തെക്കേക്കര സപ്ലൈകോ സൂപ്പർമാർക്കറ്റ് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു.
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.ജി. ജലജകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.എസ് ശ്രീകാന്ത് ആദ്യ വിൽപ്പന നടത്തി.
ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി രാജേന്ദ്രൻ, പഞ്ചായത്ത് അംഗം കൊച്ചുറാണി ബാബു, സപ്ലൈകോ മേഖല മാനേജർ വി.പി ലീല കൃഷ്‌ണൻ, ഡിപ്പോ മാനേജർ ജി. ഓമനക്കുട്ടൻ, എം ആൻഡ് ഐ ജൂനിയർ മാനേജർ ബിജു ജെയിംസ് ജേക്കബ്, രാഷ്ട്രീയകക്ഷി നേതാക്കളായ കെ.എസ് അനിൽകുമാർ, കെ. ഗോപിനാഥൻ, അനൂപ് വിശ്വംഭരൻ, അഗസ്റ്റിൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.