മറ്റു ജില്ലകളിലേക്ക് അവശ്യ സാധനങ്ങളുമായി പോകുന്ന സർക്കാർ വാഹനങ്ങൾക്കും
മറ്റു വാഹനങ്ങൾക്കും ആവശ്യമായ ഇന്ധനം ജില്ലയിലെ പെട്രോൾ പമ്പുകൾ
കർശനമായും നിറച്ചു കൊടുക്കണമെന്നു ജില്ലാ കളക്ടർ ഡോ. കെ. വാസുകി
നിർദേശിച്ചു. ഇതിന് ആവശ്യമായ ഇന്ധനം പമ്പുകളിൽ കരുതലായി സൂക്ഷിക്കണം. ഇതു
ലംഘിക്കുന്ന പമ്പുടമകൾക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വർഷം വരെ തടവു
ശിക്ഷ ലഭിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
