നഗരത്തിൽ വെള്ളപ്പൊക്കം ബാധിച്ച മേഖലകളിൽ കോർപ്പറേഷൻ ആരോഗ്യ
വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ ജോലികൾ ആരംഭിച്ചു. കോർപ്പറേഷന്റെ 12
സർക്കിളുകളിലാണ് വെള്ളപ്പൊക്ക കെടുതികളുണ്ടായത്.
പൊതു സ്ഥലങ്ങളും ഇടവഴികളും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു വൃത്തിയാക്കൽ,
ഫോഗിംഗ് അടക്കമുള്ള കൊതുകു നിവാരണ പ്രവർത്തനങ്ങൾ, കുടിവെള്ള സ്രോതസുകൾ
അണുവിമുക്തമാക്കൽ തുടങ്ങിയ ജോലികളാണു നടക്കുന്നത്.
മഴ കുറഞ്ഞതോടെ നഗരത്തിലെ പല മേഖലകളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.