തമ്പാനൂർ SMV Model HSSൽ ദുരിതാശ്വാസ സാധനങ്ങൾ ശേഖരിയ്ക്കുന്നു. ജില്ലയിലെ 560 കോളജ് വിദ്യാർഥികൾ വോളന്റിയർ സേവനത്തിന് ഇവിടെയുണ്ട്. തിരുവനന്തപുരം ജില്ലാ ഭരണകൂടം ദുരിതാശ്വാസ സഹായത്തിന്റെ മുഖ്യസഹായ കേന്ദ്രമായി ആയി പ്രവർത്തിക്കുന്നു. നാട്ടുകാർ, എയർ ഫോഴ്സ്, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ തിരുവനന്തപുരം ജില്ലാ ഭരണ കൂടം 10 ലോഡ് സാധനങ്ങൾ പത്തനംതിട്ട, ചെങ്ങന്നൂർ ‘ എന്നിവിടങ്ങളിലേയ്ക്ക് അയച്ചു കഴിഞ്ഞു. തുണി മുതൽ തയാറാക്കിയ ഭക്ഷണം വരെയുണ്ട്. ലോഡുകൾ വീണ്ടും വാഹനത്തിൽ നിറയ്ക്കുന്നു.