വ്യാപകമായി കനത്ത മഴയ്ക്കുള്ള സാഹചര്യം മാറി അന്തരീക്ഷം
തെളിഞ്ഞതിനെത്തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ
പ്രഖ്യാപിച്ചിരുന്ന റെഡ് അലേർട്ട് പിൻവലിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ
കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കാസർകോഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലൊഴികെ മറ്റെല്ലാ
ജില്ലകളിലും റെഡ് അലേർട്ട് തുടരും.