മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ സെക്രട്ടേറിയറ്റിലെ കൺട്രോൾ റൂം സന്ദർശിച്ച് പ്രവർത്തനം വിലയിരുത്തി. റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ കൺട്രോൾ റൂമിന്റെ പ്രവർത്തനം വിശദീകരിച്ചു. പ്രളയബാധിത പ്രദേശങ്ങളിൽ ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ എത്തിക്കുന്നതിനും മറ്റും കൺട്രോൾ റൂം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിൽ മുഖ്യമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.