കെല്‍ട്രോണിന്റെ മാധ്യമ കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ടെലിവിഷന്‍, ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളില്‍ പഠന സമയത്ത് പരിശീലനവും പ്ലേസ്‌മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആംഗറിംഗ്, മൊബൈല്‍ ജേണലിസം (മോജോ), വീഡിയോ എഡിറ്റിംഗ്, ക്യാമറാ എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളില്‍ ഓഗസ്റ്റ് 10 ന് മുമ്പായി അപേക്ഷിക്കാം. പ്രായ പരിധി 30 വയസ്സ്. ഫോണ്‍ : 9544 958 182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട് 673 002.