ജില്ലയിലെ അങ്കണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ് ഇ, ഐസി എസ് ഇ സ്കൂളുകള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(02.08 ) അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇടുക്കി ജില്ലയില്‍ മഴയും, കാറ്റും, മണ്ണിടിച്ചിലും തുടരാന്‍ സാധ്യതയുള്ളതിനാലും ജില്ലയില്‍ ആഗസ്റ്റ് 2 ന് ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനം നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് അവധി. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കില്ല.
