കേരള സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണില്‍ മാധ്യമ പഠനത്തിന് അവസരം. ഒരുവര്‍ഷം കാലാവധിയുള്ള വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിങ്, മൊബൈല്‍ ജേര്‍ണലിസം, വീഡിയോ എഡിറ്റിംഗ്, ക്യാമറ എന്നിവയിലും പരിശീലനം ലഭിക്കും.
ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിയ്ക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസാണ്. കെല്‍ട്രോണ്‍ തിരുവനന്തപുരം, കോഴിക്കോട് നോളജ് സെന്ററുകളിലേയ്ക്കാണ് അപേക്ഷ സമര്‍പ്പിയ്‌ക്കേണ്ടത്. അവസാന തീയതി ഓഗസ്റ്റ് 10.
അപേക്ഷകള്‍ അയക്കേണ്ട വിലാസം :
കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 2nd ഫ്‌ലോര്‍, ചെമ്പിക്കുളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014
കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 3rd ഫ്‌ലോര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 9544958182