പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസ്സായിരിക്കണം അല്ലെങ്കില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി 2022 ജനുവരി 1 ന് 18 നും 30 നും മദ്ധ്യേ. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് 3 വര്‍ഷത്തെ ഇളവ് ലഭിക്കും. എല്ലാ രേഖകളുടെയും പകര്‍പ്പ് സഹിതമുള്ള അപേക്ഷകള്‍ ആഗസ്റ്റ് 12 വൈകീട്ട് 5 വരെ നേരിട്ടും ഇ മെയിലായും ഓഫീസില്‍ സ്വീകരിക്കും. കൂടിക്കാഴ്ച ആഗസ്റ്റ് 17 ന് രാവിലെ 11 ന് നടക്കും. ഇ-മെയില്‍: bdopnm@gmail.com ഫോണ്‍: 04935 222020.
