കേരള നിയമസഭയുടെ ‘കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമന്ററി സ്റ്റഡി സെന്റർ’ കെ-ലാംപ്‌സ് (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ എട്ടാമത് ബാച്ചിന്റെ ഫിനിഷിംഗ് ക്ലാസുകൾ ഓഗസ്റ്റ് 21ന് നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 28ന് കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും സെപ്റ്റംബർ 4ന് എറണാകുളത്ത് പത്തടിപ്പാലം മെട്രോസ്റ്റേഷനു സമീപമുള്ള പി.ഡബ്യൂ.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9 മുതൽ വൈകിട്ട് 5.15 വരെ നടക്കും. പരീക്ഷാ ഫീസ് അടച്ച രേഖയും പൂരിപ്പിച്ച അപേക്ഷയും സമർപ്പിച്ചിട്ടുള്ള പഠിതാക്കൾക്ക് കോവിഡ്-19 പ്രോട്ടോകോൾ പാലിച്ച് പഠനരേഖകൾ സഹിതം ക്ലാസിൽ പങ്കെടുക്കാം. പഠന കേന്ദ്രം സംബന്ധിച്ച വിവരം klamps-b@niyamasabha.nic.in ൽ ഓഗസ്റ്റ് 17ന് മുൻപ് അറിയിക്കണം. ക്ലാസിൽ പങ്കെടുക്കുന്നതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്: www.niyamasabha.org.