വ്യവസായ കായിക യുവജനകാര്യവകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശൻ മാസ്റ്ററെ നിയമിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും, കണ്ണൂർ എ.കെ.ജി ആശുപത്രി ഭരണസമിതി പ്രസിഡന്റുമാണ്.