അതത് സ്ഥലങ്ങളിലെ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മൃഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. അടൂര്‍ നഗര സഭയിലെ പതിനാലാം വാര്‍ഡില്‍ പുതുതായി നിര്‍മിച്ച പറക്കോട് മൃഗസംരക്ഷണ ഉപകേന്ദ്രം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മണ്ഡലത്തിലെ മൃഗാശുപത്രികളുടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ മൃഗസംരക്ഷണ വകുപ്പ് വളരെ മുന്നോട്ട് പോയിരിക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വെറ്ററിനറി സബ് സ്റ്റേഷന് സ്ഥലം വിട്ടു നല്കിയ അലക്സ് കോട്ടജില്‍ എ.ജി മാത്യുവിനെയും മികച്ച ക്ഷീര കര്‍ഷകരേയും യോഗത്തില്‍ ആദരിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് പറക്കോട് മൃഗസംരക്ഷണ ഉപകേന്ദ്രം നിര്‍മിച്ചത്.
