സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കടലുണ്ടി ഗ്രാമപഞ്ചായത്തില്‍ മുരിങ്ങ പ്ലാന്റേഷന്‍ ഒരുങ്ങുന്നു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്ലാന്റേഷന്‍ നിര്‍മ്മിക്കുന്നത്. പ്രവൃത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.അനുഷ നിര്‍വഹിച്ചു. 100 മുരിങ്ങ തൈകളാണ് ഒന്നാം വാര്‍വിലെ നിര്‍ദേശിന്റെ ഭൂമിയില്‍ വച്ചുപിടിപ്പിക്കുന്നത്. തൈകളുടെ പരിപാലനം ഉള്‍പ്പെടെയുള്ള പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തിരിക്കുന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പച്ചാട്ട്, മെമ്പര്‍മാരായ റാബീലത്ത്, സ്മിത, അജിത, സുധ, ഇമ്പിച്ചി കോയ, വിമ്മി തുടങ്ങിയവര്‍ പങ്കെടുത്തു.