സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. വർക്കല താലൂക്കിൽ ഓഗസ്റ്റ് 10നും നെടുമങ്ങാട് താലൂക്കിൽ ഓഗസ്റ്റ് 11നുമാണ് അദാലത്ത്. അദാലത്തിൽ വായ്പ കണക്ക് അവസാനിപ്പിക്കുന്നവർക്ക് കോർപ്പറേഷന്റെ ഭരണസമിതി നൽകിയിട്ടുള്ള ഇളവുകളും റവന്യൂ അധികാരികൾ നൽകിയിട്ടുള്ള ഇളവുകളും ലഭിക്കും. ഗുണഭോക്താക്കൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മാനേജർ അറിയിച്ചു. കൂടൂതൽ വിവരങ്ങൾക്ക്: 0471-2723155, 0470-2673339.
