പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരംകുളം ഗവ. ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള ഒരു വര്‍ഷ ട്രേഡായ പ്ലംബര്‍ ട്രേഡില്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.scdditiadmission.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10. ആണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2995364, 8921412202.