കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഓണം സ്പെഷ്യല്‍ ഖാദി മേള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗില്‍ തുടങ്ങി. മേള ഒ.ആര്‍. കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അദ്ധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനക്ക് നല്‍കി നിര്‍വഹിച്ചു. സമ്മാനകൂപ്പണിന്റെ വിതരണോദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് നിര്‍വഹിച്ചു. സെപ്തംബര്‍ 7 വരെയാണ് മേള നടക്കുക. ഓണം ഖാദി മേളയില്‍ തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ലഭിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ഷാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.കെ. അമീന്‍, പി. ചന്ദ്രന്‍, കൗണ്‍സിലര്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വിപിന്‍ വേണുഗോപാല്‍, കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഡയറക്ടര്‍ കെ.വി. ഗിരീഷ്കുമാര്‍, പ്രോജക്ട് ഓഫീസര്‍ എം. ആയിഷ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ. ജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.