റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നാളെ ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 11 ന് ചീരാലിലെ നവീകരിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനവും ഉച്ചക്ക് 12.30 ന് മൂപ്പൈനാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനവും കൈവശരേഖ വിതരണവും മന്ത്രി നിര്‍വഹിക്കും. ചീരാലിലെ ചടങ്ങിൽ ഐ.സി ബാലകൃഷ്ണന്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. രാഹുല്‍ ഗാന്ധി എം പി മുഖ്യാത്ഥിയാകും. ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേനയാണ് ചീരാലില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. മൂപ്പൈനാട് വില്ലേജിലെ ചടങ്കിൽ അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
