ബാണാസുര ഡാമിൽ നീരെഴുക്ക് കൂടി ജലനിരപ്പ് ഉയർന്ന് 774.35 മീറ്റററിൽ എത്തിയതിനാൽ ഡാമിന്റെ ഷട്ടർ 10 cm നിന്നും 20 cm ലേക്ക് ഉയർത്തി. ഉച്ചയ്ക്ക് ശേഷം 2.30pm നാണ് ഉയർത്തിയത്. ഇത് മൂലം സെക്കൻഡിൽ 17m3/sec വെള്ളം പുഴയിലേക്ക് തുറന്ന് വിടുന്നതാണ്. പുഴയിൽ 10cm താഴെ ജലനിരപ്പ് ഉയരാൻ സാദ്ധ്യതയുണ്ട്. രാവിലെ 8.10 ന് 10 സെന്റി മീറ്റർ ആയിരുന്നു ഉയർത്തിയത്.