കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി നിലവിൽ 4 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 31 കുടുംബങ്ങളിലെ 119 പേരാണ് ഇവിടങ്ങളിൽ കഴിയുന്നത്. 30 കുട്ടികളും 36 പുരുഷന്മാരും 53 സ്ത്രീകളും 17 മുതിർന്ന പൗരന്മാരുമാണുള്ളത്.
കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപാറ വില്ലേജിലെ നരേന്ദ്രദേവ് സാംസ്കാരിക നിലയം, നരേന്ദ്രദേവ് അങ്കണവാടി എന്നിവിടങ്ങളിലായി രണ്ട് ക്യാമ്പുകളാണുള്ളത്. 23 കുടുംബങ്ങളിലെ 94 അംഗങ്ങളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.
കോഴിക്കോട്,താമരശ്ശേരി എന്നീ താലൂക്കുകളിൽ ഓരോ ക്യാമ്പ് വീതമാണ് പ്രവർത്തിക്കുന്നത്. 8 കുടുംബങ്ങളാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്.
മഴ കുറഞ്ഞ സാഹചര്യത്തിൽ വടകര താലൂക്കിലെ മുഴുവൻ ക്യാമ്പുകളും അവസാനിപ്പിച്ചു.
ജില്ലയിലെ താലൂക്കുകളിൽ കൺട്രോൾ റൂമുകൾ സജ്ജമാണ്. വിവരങ്ങൾക്ക് കോഴിക്കോട് -0495 -2372966, കൊയിലാണ്ടി- 0496 -2620235, വടകര- 0496- 2522361, താമരശ്ശേരി- 0495- 2223088, ജില്ലാ ദുരന്ത നിവാരണ കൺട്രോൾ റൂം- 0495 2371002. ടോൾഫ്രീ നമ്പർ – 1077.