കോവിഡ് വ്യാപനത്താലും ലോക്ഡൗൺ സാഹചര്യത്താലും യഥാസമയം മുദ്രപതിപ്പിക്കാൻ കഴിയാത്ത കുടിശ്ശികയായ അളവുതൂക്ക ഉപകരണങ്ങൾ ഒറ്റത്തവണ തീർപ്പാക്കൽ വ്യവസ്ഥയിൽ മുദ്ര ചെയ്ത് നൽകുന്നതിന് ലീഗൽ മെട്രോളജി വകുപ്പ് അദാലത്ത് നടത്തി. 12,486 അപേക്ഷകർ അദാലത്തിൽ ഹാജരായി. മുദ്ര ഫീസ് ഇനത്തിൽ 43,31,864 രൂപയും അധിക ഫീസ് ഇനത്തിൽ 57,62,838 രൂപയും രാജി ഫീസ് ഇനത്തിൽ 62,50,500 രൂപയുമടക്കം ആകെ 1,63,45,202 രൂപ അദാലത്തിൽ ലഭിച്ചു. അദാലത്തിലൂടെ ഓരോ വ്യാപാരിക്കും പിഴയിനത്തിൽ 1,500 രൂപയുടെ ഇളവ് ലഭിച്ചു.