സംസ്ഥാന സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ലാൻഡ് റവന്യൂ കമ്മീഷണറേറ്റിൽ ജില്ലകളുമായി ബന്ധപ്പെട്ട പെൻഡിംഗ് ഫയലുകൾ സെപ്റ്റംബർ 30 നകം തീർപ്പാക്കാൻ പ്രത്യേക ഫയൽ അദാലത്ത് യജ്ഞത്തിന് തുടക്കമായി. ഓഗസ്റ്റ് 30 വരെ കമ്മീഷണറേറ്റിൽ അദാലത്ത് നടക്കും.  കണ്ണൂർ ജില്ലയുമായി ബന്ധപ്പെട്ട ഫയലുകൾ തീപ്പാക്കി ലാന്റ് റവന്യൂ കമ്മീഷണർ ഇൻ ചാർജ്ജ് അർജ്ജുൻ പാണ്ഡ്യൻ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. 300 ലധികം ഫയലുകളാണ് കണ്ണൂർ ജില്ലയിൽ നിന്ന് അദാലത്തിൽ പരിഗണിച്ചത്.കമ്മീഷണറേറ്റ് ഫയൽ അദാലത്ത് നോഡൽ ഓഫീസർ കൂടിയായ അസിസ്റ്റന്റ് കമ്മീഷണർ (ഡി.എം) ബീന.പി.ആനന്ദ്, സീനിയർ ഫിനാൻസ് ഓഫീസർ അജിഫ്രാൻസിസ് കൊള്ളന്നൂർ, അസിസ്റ്റന്റ് കമ്മീഷണർ (ആർ.ഇ) സി.എസ്. അനിൽ, അസിസ്റ്റന്റ് കമ്മീഷണർ (എൽ.ആർ.) വി.എസ്.ബിനു എന്നിവർ സംബന്ധിച്ചു.