പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ ആലപ്പുഴ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ കരാർ അടിസ്ഥാനത്തിൽ സീനിയർ അക്കൗണ്ടന്റ്, ഓവർസിയർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സീനിയർ അക്കൗണ്ടന്റ് തസ്തികയിലേക്ക് പൊതുമരാമത്ത്/ ജലവിഭവ/ ഹാർബർ എൻജിനീയറിങ്/തദ്ദേശ സ്വയംഭരണ/ഫോറസ്റ്റ് വകുപ്പിൽ നിന്ന് ജൂനിയർ സൂപ്രണ്ടോ അതിന് മുകളിലോ ഉള്ള തസ്തികകളിൽ നിന്ന് വരമിച്ചവർ ആയിരിക്കണം. 2022 ജനുവരി ഒന്നിന് 60 വയസിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം – 20065 രൂപ.
ഓവർസീനിയർ തസ്തികയിലേക്ക് സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ/ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം, ഓട്ടോകാഡ്, എസ്റ്റിമേഷൻ സോഫ്റ്റ്വെയർ, ക്വാണ്ടിറ്റി സർവേ സോഫ്റ്റ്വെയറുകൾ എന്നിവയിലുള്ള പരിചയം, 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം, പി. എം.ജി.എസ്.വൈ യിലെ മുൻപരിചയം എന്നിവ അഭികാമ്യം. 2022 ജനുവരി ഒന്നിന് 35 വയസിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം – 20065 രൂപ.
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15 . വിലാസം – എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം,പ്രോഗ്രാം ഇമ്പ്‌ലിമെന്റേഷൻ യൂണിറ്റ് (പി.എം.ജി.എസ്.വൈ), ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, ആലപ്പുഴ. വിവരങ്ങൾക്ക്: 0477- 2261680.