ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ‘ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള’ (ADAK) യിൽ അക്വാകൾച്ചർ വിഷയങ്ങളിൽ മൂന്നു ദിവസത്തെ ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അഭ്യസ്ത വിദ്യരായിരിക്കണം. 500 രൂപയാണ് ഫീസ്, ADAK ന്റെ വിവിധ മത്സ്യക്കൃഷി യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് പരിശീലനം നൽകുക. തിരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ബയോഡാറ്റ തയ്യാറാക്കി ADAK  ഹെഡ് ഓഫീസിൽ ഏജൻസി ഫോർ ഡെവലപ്‌മെന്റ് ഓഫ് അക്വകൾച്ചർ, കേരള’ (ADAK), ‘റീജ’ ടി.സി 29/3126, മിൻചിൻ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം- 695014 എന്ന വിലാസത്തിൽ നൽകണം. അപേക്ഷ adaktvm@gmail.com വഴിയും സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2322410. അവസാന തീയതി ഓഗസ്റ്റ് 25.