സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന എന്‍.സി.സി, എസ്.പി.സി, സ്‌ക്കൗട്ട് ആന്റ് ഗൈഡ്‌സ് കേഡറ്റുകളുടെ പരേഡില്‍ നേതൃനിരയില്‍ ഇക്കുറി പെണ്‍തിളക്കം. സ്റ്റുഡന്റ് കേഡറ്റുകളുടെ നേതൃനിരയില്‍ ഏറെയും പെണ്‍കുട്ടികളാണ് പരേഡ് നയിച്ചത്. 24 പ്ലാറ്റൂണുകള്‍ അണിനിരന്ന പരേഡില്‍ സ്‌കൂള്‍, കേളേജുകളില്‍ നിന്നുള്ള കേഡറ്റുകളെ നയിച്ചത് 12 പെണ്‍കുട്ടികളാണ്. സീനിയര്‍ എന്‍.സി.സിയിലെ രണ്ട് പ്ലാറ്റൂണുകളും ജൂനിയര്‍ എന്‍.സി.സിയിലെ ഒന്നും, എസ്.പി.സിയിലെ 7 പ്ലാറ്റൂണുകളും ഗൈഡ്‌സിന്റെ 2 പ്ലാറ്റൂണുകളും ഇക്കുറി പരേഡിനണിനിരന്നത് പെണ്‍കുട്ടികളുടെ നേതൃത്വത്തിലായിരുന്നു.
എന്‍.സി.സി സീനിയര്‍ പ്ലാറ്റൂണുകളായ മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ് ടീമിനെ ശ്രീലേഖ പ്രസാദും
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജ് ടീമിനെ അപര്‍ണ വി കൃഷ്ണനും എന്‍.സി.സി ജൂനിയര്‍ പ്ലാറ്റൂണായ എസ്.കെ.എം.ജെ സ്‌കൂള്‍ ടീമിനെ വൈഗ എസ് ദിനേഷ് നയിച്ചു. എസ്.പി.സി പ്ലാറ്റൂണുകളായ കണിയാമ്പറ്റ ജി.എം.ആര്‍.എസ് ടീമിനെ ആര്‍ദ്ര മണിയും, പടിഞ്ഞാറത്തറ ജി.എച്ച്.എസ്.എസ് ടീമിനെ ജിയ മോളും പനങ്കണ്ടി ജി.എച്ച്.എസ്.എസ് ടീമിനെ നിഹാന ഫാത്തിമയും, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് ടീമിനെ അനന്യയും, തരിയോട് ജി.എച്ച്.എസ്.എസ് ടീമിനെ ജിയ മരിയയും, അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് ടീമിനെ എ.ജി. കൃഷ്ണപ്രിയും, ചീരാല്‍ ജി.എച്ച്.എം.എസ്.എസ് ടീമിനെ ജി.എസ്. ദേവികയും നയിച്ചു. ഗൈഡ്‌സ് പ്ലാറ്റൂണായ കല്‍പ്പറ്റ ഡീ പോള്‍ ടീമിനെ എം.എസ്. അനവദ്യയും മേപ്പാടി സെന്റ്. ജോസഫ്‌സ് ടീമിനെ സഫാനിയ ശുധീറും നയിച്ചു.