75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കേരളസർവകലാശാല ക്യാമ്പസിൽ വൈസ്ചാൻസലർ പ്രൊഫ. (ഡോ.) വി.പി. മഹാദേവൻപിളള ദേശീയപതാക ഉയർത്തുകയും സ്വാതന്ത്ര്യദിനസന്ദേശം നൽകുകയും ചെയ്തു. കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിൽ പ്രോ-വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാർ ദേശീയപതാക ഉയർത്തി. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങിൽ സിൻഡിക്കേറ്റ് അംഗം ജി. ബിജുകുമാർ, രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാർ, പരീക്ഷാ കൺട്രോളർ ഡോ.എൻ. ഗോപകുമാർ, ഫിനാൻസ് ഓഫീസർ ആർ. മഹാദേവൻ സർവകലാശാലയിലെ മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. സർവകലാശാല ജീവനക്കാരുടെ ‘മ്യൂസിക് ലവേഴ്‌സ് ഫോറം’ ദേശഭക്തിഗാനങ്ങൾ ആലപിച്ചു