കേരള സർക്കാറിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെട്ട ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം കൂമ്പാറ ബസ് സ്റ്റാന്റ് പരിസരത്ത് പ്രവർത്തനമാരംഭിച്ചു.

തദ്ദേശ-സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ  കൂമ്പാറയിൽ പ്രവർത്തിച്ച് വരുന്ന നവീകരിച്ച വെൽനെസ്സ് സെന്ററും മന്ത്രി ഉദ്ഘാടനം ചെയ്തു.

 

സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വൃത്തിയും സുരക്ഷിതവുമായി ഉപയോഗിക്കത്തക്ക രീതിയിലുള്ളതാണ് ടേക്ക് എ ബ്രേക്ക് കെട്ടിടം. പൊതു ശുചിമുറി സമുച്ചയവും, വഴിയോര വിശ്രമ കേന്ദ്രവും, കോഫി ഷോപ്പും അടങ്ങിയ ഈ കെട്ടിടം കൂടരഞ്ഞി ഗ്രാമ പഞ്ചായത്താണ് നിർമ്മിച്ചത്.

 

കൂമ്പാറയിലെ നവീകരിച്ച വെൽനെസ്സ് സെന്ററിൽ ഒരു ജെ.എച്ച്.ഐ യുടെ സേവനത്തിന് പുറമെ ഒരു സ്റ്റാഫ് നേഴ്സിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണ്ണയവും ദിവസേന നടത്തും.

 

എം എൽ എ ലിന്റോ ജോസഫ്  അധ്യക്ഷനായിരുന്നു. കൂടരഞ്ഞി പഞ്ചായത്ത് നിയുക്ത സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് തോമസ് മാവറ,  കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്  പ്രസിഡന്റ് ബാബു കളത്തൂർ,കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പി ജമീല, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എസ് രവീന്ദ്രൻ,  ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമ്മർ ഫാറൂഖ്, എൻ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, സി എച്ച് സി മുക്കം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മോഹനൻ,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഹെലൻ ഫ്രാൻസിസ്, ബിജു എണ്ണാറമണ്ണിൽ, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്ജ്,  ജെറീന റോയ്,സീന ബിജു, ബിന്ദു ജയൻ,സുരേഷ് ബാബു,ജോണി വാളിക്കൽ, ജോസ് തോമസ്, മോളി തോമസ്, . വി.എ.നസീർ,സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജമോൾ.കെ.ആർ, മുൻ എം എൽ എ ജോർജ് എം തോമസ്, ജോണി ഇടശ്ശേരി,ജോസ് മടപ്പള്ളി, പി.എം. തോമസ്,ഷൈജു കോയിനിലം,ടോംസൺ മൈലാടിയിൽ,റഷീദ് ഖാസിമി, ജോസ് നാവള്ളിൽ എന്നിവർ സംസാരിച്ചു.

 

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്  അസിസ്റ്റന്റ് എഞ്ചിനീയർ ടി.പി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് സ്വാഗതവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ  എ അൻസു നന്ദിയും പറഞ്ഞു.