പ്രളയബാധിത പ്രദേശങ്ങളിൽ കുരുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ ലൈഫ് ജാക്കുകൾ. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മരുന്നുകൾ എന്നിവയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹനങ്ങൾ അയച്ചിട്ടുണ്ട്. ഈ വാഹനങ്ങൾക്കും രക്്ഷാപ്രവർത്തനത്തിലേർപ്പെട്ടിട്ടുള്ള ഫയർഫോഴ്‌സടക്കമുള്ള മറ്റു വാഹനങ്ങൾക്കും നിശ്ചിത സ്ഥലത്തെത്തുന്നതിന് എന്തെങ്കിലും മാർഗ തടസങ്ങളുണ്ടെങ്കിൽ അവ നീക്കം ചെയ്യാനും ദുരിതാശ്വാസ സാമഗ്രികൾ യഥാസമയം എത്തിക്കാനും പൊതുജനങ്ങളുടെ സഹകരണമുണ്ടാകണമെന്ന് ദുരന്ത നിവാരണ വിഭാഗം അഭ്യർത്ഥിച്ചു.