കോട്ടയം: ജില്ലയിൽ ജൂലൈ 28 മുതൽ ഓഗസ്റ്റ് 12 വരെ പെയ്ത കനത്തമഴയിൽ 3.01 കോടി രൂപയുടെ കൃഷിനാശം. 62.84 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 3072 കർഷകർക്കു നാശമുണ്ടായി. വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം.
19.45 ഹെക്ടർ സ്ഥലത്തായി 42901 വാഴ നശിച്ചു.

2.21 കോടി രൂപയുടെ നാശനഷ്ടമാണ് വാഴക്കൃഷി നേരിട്ടത്. ടാപ്പു ചെയ്യുന്ന 753 റബർ മരങ്ങളും ടാപ്പ് ചെയ്യാത്ത 465 മരങ്ങളും നശിച്ചു. 22.04 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ജാതികൃഷിയിൽ
18.87 ലക്ഷം രൂപയുടെയും മറ്റ് ഫലവർഗ്ഗങ്ങളുടെ കൃഷിയിൽ 18 ലക്ഷം രൂപയുടെയും നഷ്ടം കണക്കാക്കിയിട്ടുണ്ട്. പച്ചക്കറി -7.99 ലക്ഷം, തെങ്ങ്കൃഷി – 5.45 ലക്ഷം, കുരുമുളക് – 3.38, കപ്പ -1.76 എന്നിങ്ങനെയാണ് മറ്റു വിളകൾക്കുണ്ടായ നാശനഷ്ടമെന്നു പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ് അറിയിച്ചു. വൈക്കം മേഖലയിലാണ് ഏറ്റവും കൃഷി നാശം ഉണ്ടായത്. 18.65 ഹെക്ടറിലായി 1.04 കോടി രൂപയുടെ കൃഷിനഷ്ടമുണ്ടായി. 1937 കർഷകരാണ് ഇവിടെ നഷ്ടം നേരിട്ടത്.
കടുത്തുരുത്തി – 67.88 ലക്ഷം, ഈരാറ്റുപേട്ട – 55.08 ലക്ഷം, ഏറ്റുമാനൂർ – 45.47, പള്ളം – 14.60, ഉഴവൂർ – 6.18, കാഞ്ഞിരപ്പള്ളി – 3.74, വാഴൂർ – 2.33 ലക്ഷം എന്നിങ്ങനെയാണ് മറ്റ് മേഖലയിലുണ്ടായ നഷ്ടം.