സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എൻസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫ്രീഡം റൺ സബ് കലക്ടർ വി. ചെൽസാ സിനി ഫ്ലാഗ് ഓഫ് ചെയ്തു. 400 എൻ സി സി കേഡറ്റുകളും ആർമി ഓഫിസർമാരും ഫ്രീഡം റണ്ണിൽ പങ്കെടുത്തു. ബീച്ച് റോഡിൽ 10 കിലോമീറ്ററോളം ഓട്ടത്തിനു ശേഷം ഹെഡ് ക്വാർട്ടേഴ്സിൽ ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഇ ഗോവിന്ദ് പതാക ഉയർത്തി.