സംരംഭകത്വ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആരംഭിച്ച ‘ഒരു വില്ലേജില്‍ ഒരു ഗ്രാമവ്യവസായം’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ 50 ലക്ഷം വരെ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന പദ്ധതികള്‍ക്ക് കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രൈംമിനിസ്‌റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി.എം.ഇ.ജി.പി.) മുഖേന ബാങ്കുകളില്‍നിന്ന് സംരംഭകന്‍ വായ്പ എടുക്കുമ്പോള്‍ 25 മുതല്‍ 30 ശതമാനം വരെ സബ്‌സിഡി അനുവദിക്കും. പദ്ധതി ചെലവിന് 90 മുതല്‍ 95 ശതമാനം വരെ തുക ധനകാര്യസ്ഥാപനങ്ങള്‍ മുഖേന വായ്പയായി അനുവദിക്കുകയും അഞ്ചു മുതല്‍ 10 ശതമാനം വരെ സ്വന്തം മുതല്‍മുടക്ക് ആയി സംരംഭത്തില്‍ നിക്ഷേപിക്കുകയും വേണം.
സംസ്ഥാന പദ്ധതി വിഹിതത്തിലൂടെ (എസ്.ഇ.ജി.പി.) എന്റെ ഗ്രാമം പദ്ധതി പ്രകാരം 50,000 മുതല്‍ അഞ്ചു ലക്ഷം രൂപ വരെ മുതല്‍മുടക്കില്‍ തുടങ്ങുന്ന പദ്ധതികള്‍ക്ക് ബാങ്ക് മുഖാന്തിരം വായ്പ അനുവദിക്കുമ്പോള്‍ ജനറല്‍ വിഭാഗത്തിന് 25 ശതമാനവും വനിതകള്‍, പിന്നോക്ക വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് 30 ശതമാനം, പ്രവാസികള്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് 40 ശതമാനം വരെയുമാണ്  സബ്‌സിഡി അനുവദിക്കുന്നത്. പദ്ധതി ചെലവിന്റെ 90 മുതല്‍ 95 ശതമാനം വരെ തുക ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന വായ്പ അനുവദിച്ച് അഞ്ച് മുതല്‍ 10 ശതമാനം വരെ സ്വന്തം മുതല്‍മുടക്ക് ആയി സംരംഭത്തില്‍ നിക്ഷേപിക്കണം. 60 വയസ് വരെയുള്ളവര്‍ക്ക് പദ്ധതി വഴി വ്യവസായം തുടങ്ങാം. അപേക്ഷ പി.എം.ഇ.ജി.പി. പദ്ധതി പ്രകാരം ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രൊജക്ട് മാനേജര്‍ അറിയിച്ചു. ഫോണ്‍: 0491-2534392.