കാര്‍ഷിക മേഖലയില്‍ കെ.എം മാണി സ്മാരക ഊര്‍ജ്ജിത ജലസേചന പദ്ധതി നടപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി കാമാക്ഷി പഞ്ചായത്തിലെ നെല്ലിപ്പാറയില്‍ ആദ്യഘട്ട പദ്ധതി ആരംഭിക്കുമെന്നും ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും കാമാക്ഷി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ തങ്കമണി പഞ്ചായത്തുഹാളില്‍ നടത്തിയ കര്‍ഷകദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതി കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കൃഷിദര്‍ശന വിളംബര ജാഥയും സൗജന്യ തെങ്ങിന്‍തൈ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
തങ്കമണി പഞ്ചായത്തുഹാളില്‍ നടന്ന ചടങ്ങിന് കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകപ്രതിഭകളെ മന്ത്രി ആദരിക്കുകയും മൊമന്റോ വിതരണം ചെയ്യുകയും ചെയ്തു. മുതിര്‍ന്ന കര്‍ഷകന്‍ തോമസ് കിഴക്കേല്‍ മുഖ്യാതിഥി ആയിരുന്നു. ജില്ലാ കൃഷി ഓഫീസര്‍ എസ്. പത്മം മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെസി തോമസ് കാവുങ്കല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ ജോണ്‍, റീനാ സണ്ണി, ചിഞ്ചുമോള്‍ ബിനോയി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസ് തൈച്ചേരില്‍, സോണി ചൊള്ളാമഠം ചെറിയാന്‍ കട്ടക്കയം, അജയന്‍ എന്‍.ആര്‍. പ്രഹ്‌ളാദന്‍ വി.എന്‍, അനു വിനേഷ്, ഷേര്‍ളി തോമസ്, ജിന്റു ബിനോയി, കാര്‍ഷിക വികസനസമിതി അംഗങ്ങളായ കെ. ജെ. ഷൈന്‍, സ്‌കറിയ കിഴക്കേല്‍, ജോസഫ് മാണി, മുന്‍ പഞ്ചായത്ത് മെമ്പര്‍ ഷാജി മാളിയേക്കല്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ സോജി തോമസ് നന്ദി പറഞ്ഞു