പൊന്നിന്‍ ചിങ്ങപ്പുലരിയില്‍ കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി തരിശുനിലം കൃഷി യോഗ്യമാക്കി കൃഷിയിറക്കി രാജകുമാരി ഗ്രാമപഞ്ചായത്ത്. രാജകുമാരി നോര്‍ത്തില്‍ പഞ്ചായത്ത് തല നടീല്‍ ഉത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമാ ബിജു ഉദ്ഘാടനം ചെയ്തു.
കൃഷി വകുപ്പിന്റെ സഹായത്തോടെ രാജകുമാരി നോര്‍ത്തില്‍ തരിശായിക്കിടന്ന ഒരേക്കര്‍ സ്ഥലത്ത് വിവിധയിനം പച്ചക്കറി വിത്തുകള്‍ നട്ടാണ് പഞ്ചായത്ത് കൃഷിയ്ക്ക് തുടക്കം കുറിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് കാര്‍ഷിക ഗ്രാമമായ രാജകുമാരിയില്‍ തരിശുനിലം കൃഷിയോഗ്യമാക്കി കൃഷിയിറക്കിയത്.
തക്കാളി, ബീന്‍സ്, പയര്‍, കൂര്‍ക്ക, ചീര, തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തത്. പച്ചക്കറി കൃഷിയില്‍ സ്വയം പര്യപ്തതയിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് കൃഷിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്.