കര്‍ഷക ദിനത്തോടനുബന്ധിച്ച് രാജാക്കാട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി നടത്തിയ കര്‍ഷക ദിനാചരണം എം.എം മണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.

പഞ്ചായത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ എണ്‍പത്തിമൂന്നു കാരനായ ചാക്കോ താന്നിയ്ക്കല്‍, എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടികര്‍ഷകന്‍ റിജിന്‍ പാലപ്പുറത്ത്, ക്ഷീര കര്‍ഷക ജാന്‍സി വര്‍ഗീസ്, വനിത കര്‍ഷക ആനി ചെറുതാനിക്കല്‍, ജൈവകര്‍ഷകന്‍ കൃഷ്ണന്‍ കണ്ടമംഗലത്ത്, യുവ കര്‍ഷകന്‍ ഹരികുമാര്‍ കാരിത്തോട്ട്, നെല്‍കര്‍ഷകന്‍ റോയി പരപരാകത്ത്, സമ്മിശ്ര കര്‍ഷകരായ ബാബു
കൊച്ചുപുരയ്ക്കല്‍,സുകുമാരന്‍ ആനത്താരയ്ക്കല്‍, സജിമോന്‍ കരുവച്ചാട്ട്, ഫ്രാന്‍സീസ് അമ്പാട്ട്, സര്‍ജു പുല്‍പ്പറമ്പില്‍, സെല്‍വം വിജിവിലാസം, ടോമി മണിക്കൊമ്പേല്‍ എന്നിവരെയാണ് ആദരിച്ചത്.

തുടര്‍ന്ന് ഏലം കൃഷിയില്‍ മഴക്കാലത്ത് വര്‍ധിച്ചു വരുന്ന കീടരോഗബാധ തടയുന്നതിനുള്ള മാര്‍ഗങ്ങളെകുറിച്ച് പാമ്പാടുമ്പാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ഡോ.ജെ.എസ് രമ്യ ക്ലാസ്സ് നയിച്ചു.

ദിവ്യജ്യോതി പാരീഷ് ഹാളില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗങ്ങളായ പുഷ്പലത സോമന്‍, നിഷ രതീഷ്, സി.ആര്‍ രാജു, ബിന്‍സു തോമസ്, മിനി ബേബി, ടി.കെ സുജിത്, കൃഷി ഓഫീസര്‍ രജബ് കെ.കലാം, കൃഷി അസിസ്റ്റന്റ് പി.പി പ്രനീഷ്, എന്നിവര്‍ പങ്കെടുത്തു.